കുതിച്ചുയർന്ന് പിഎസ്എൽവി-സി 54, ദൗത്യം വിജയമെന്ന് ഐഎസ്ആർഒ

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളുമായി കുതിച്ച പിഎസ്എൽവി-സി 54 ദൗത്യം വിജയം. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഇന്ന് രാവിലെ 11.56നാണ് പിഎസ്എൽവി റോക്കറ്റിന്റെ വിക്ഷേപണം നടന്നത്. 1172 കിലോ ഭാരമുള്ള ഓഷ്യൻസാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്കു താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റർ ഉയരത്തിലാണു സ്ഥാപിക്കുന്നത്.

ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്–6). ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച ഉപഗ്രഹം ഐഎൻഎസ് 2ബി, സ്വകാര്യ സ്റ്റാർട്ടപ്പ് പിക്സൽ ഇന്ത്യയുടെ ‘ആനന്ദ്’, ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രുവ സ്‌പേസിന്റെ ‘തൈബോൾട്ട്’ (രണ്ട് ഉപഗ്രഹങ്ങൾ) യുഎസിന്റെ സ്പേസ് ഫ്ലൈറ്റ് ഇൻക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങൾ എന്നിവയാണ് ഇന്നു ഭ്രമണപഥത്തിലെത്തിയത്.

ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. "ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മതേതരത്വത്തിൻ്റെയും...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം, രാജ്യത്ത് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി സർക്കാർ വ്യാഴാഴ്ച മുതൽ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.നാളെ നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കും. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരും....

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ...

കൂടല്ലൂരിന്റെ കഥാകാരന് യാത്രാമൊഴി ചൊല്ലി കേരളം

കൂടല്ലൂരിന്റെ കഥാകാരന് എഴുത്തിന്റെ പെരുന്തച്ചന് യാത്രാമൊഴി. മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിയോടെ പൂര്‍ത്തിയായി. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അഞ്ച് മണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു. ആരാധകരും...

ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്, ദൂരക്കാഴ്ച കുറയുന്നു

കനത്ത മൂടൽമഞ്ഞ് ഡൽഹിയെ മൂടിയതോടെ ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തിൽ അകപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ നിരവധി പ്രദേസങ്ങളിൽ യാത്രാതടസ്സവും നേരിടുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ ഡൽഹി വിമാനത്താവളവും മുന്നറിയിപ്പുമായി രംഗത്തെത്തുകയാണ്. നിലവിൽ മൂടൽമഞ്ഞ് കാരണം...

ഇന്ന് മണ്ഡലപൂജ, ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

41ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമായി ഇന്ന് മണ്ഡലപൂജ നടക്കും. ഇന്ന് 12നും 12.30നും ഇടയിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മണ്ഡല പൂജ നടക്കും. രാത്രി 11 മണിക്ക്...

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ, കൂടലൂരിന്റെ കഥാകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു

മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം....