നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ്-1 ന്റെ വിക്ഷേപണം പൂർത്തിയായി. റോക്കറ്റിന്റെയും ഓറിയോൺ ബഹിരാകാശ പേടകത്തിന്റെയും ആദ്യ സംയോജിത ഫ്ലൈറ്റ് പരീക്ഷണം ബുധനാഴ്ച പകൽ 12. 20നാണ് പറന്നുയർന്നത്. മനുഷ്യരെ വഹിക്കാന്‍ കഴിവുള്ള ഓറിയോണ്‍ പേടകവുമായാണ് ഈ പരീക്ഷണ വിക്ഷേപണം. അപ്പോളോ 17ന്റെ വിക്ഷേപണത്തിന് 50 വർഷങ്ങൾക്ക് ശേഷമാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യം. കേപ് കനാവറലിലെ 39 ബി ലോഞ്ച്പാഡിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത്. കൊടുങ്കാറ്റിനേയും മഴയേയുമൊക്കെ തരണം ചെയ്യാൻ പാകത്തിനാണ് ആർട്ടെമിസ് നിർമ്മിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു. 322 അടി (98 മീറ്റർ) റോക്കറ്റാണ് നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ശക്തമായത്. റോക്കറ്റിന് മുകളിലുള്ള ഒരു ക്രൂ ക്യാപ്‌സ്യൂൾ, മൂന്ന് ടെസ്റ്റ് ഡമ്മികൾ ബോർഡിൽ, ചന്ദ്രനുവേണ്ടി ഷൂട്ട് ചെയ്യും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകം ആവശ്യമായ പരിശോധനകള്‍ക്കും വിവരശേഖരണങ്ങള്‍ക്കും ഒടുവില്‍ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയാണ് ആദ്യ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള വിക്ഷേപണങ്ങളില്‍ മനുഷ്യരും പുറപ്പെടും. മനുഷ്യ ചാന്ദ്ര പര്യവേക്ഷണത്തിന് ഒരു പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് നാസ പറഞ്ഞു.