ഷാർജ അന്താരാഷ്ര പുസ്തകോത്സവം നിരവധി എഴുത്തുകാരെയും സാഹിത്യകാരന്മാരെയും പരിചയപ്പെടാനുള്ള വേദിയാവുന്നു എന്നും, എഴുത്തിനെ കൂടുതൽ സ്വാധീനിക്കുന്നുണ്ടെന്നും എഴുത്തുകാരി സർഗ്ഗാ റോയ്. അക്ഷര ഉത്സവ ലോകത്ത് അക്ഷരങ്ങളിലൂടെ ഒഴുകിനടക്കുക എന്നത് വേറൊരു അനുഭൂതിയാണെന്നും സർഗ്ഗ കൂട്ടിച്ചേർത്തു. എന്നാൽ, നല്ല പുസ്തകങ്ങൾ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു, പുതിയ എഴുത്തുകാർക്ക് എഴുതാൻ വാസന ഉള്ളവരെങ്കിൽ, അതിന് മൂല്യം ഉണ്ടാവണമെങ്കിൽ, എഴുതിക്കഴിഞ്ഞ് പ്രഗത്ഭരായവരെ കൊണ്ട് വിലയിരുത്തി വായനക്കാർ കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിലേക്ക് മാറ്റണം എന്നും അക്ഷരത്തെറ്റുകളും ഉള്ളടക്കത്തിലെ പ്രശ്നങ്ങളും മാറ്റാൻ പുതിയ എഴുത്തുകാർ ശ്രദ്ധിക്കണം എന്നും ഷാർജ പുസ്തകോത്സവനഗരിയിൽ എത്തിയ സർഗ്ഗ റോയ് പറഞ്ഞു