ഷാർജ: 41-മത് ഷാർജ അന്താരാഷ്ട പുസ്തകമേളയിൽ പങ്കെടുക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ഷോയിബ് അക്തർ എത്തുന്നു. ഈ മാസം 13നാണ് താരം ആരാധകരുമായി സംവദിക്കാൻ എത്തുന്നത്. വൈകുന്നേരം 7 മണിക്ക് തുടങ്ങുന്ന പരിപാടിയിൽ സാഹിത്യത്തോടും കവിതകളോടും ഉള്ള തന്റെ സ്നേഹം ആദ്ദേഹം ആരാധകരുമായി പങ്കുവെക്കും. ഷാർജ ബുക്ക് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.