ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വത്തിന് തുടക്കമായി

സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഷെയ്ഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം ഉത്‌ഘാടനം ചെയ്തു.

വായനയുടെ വസന്തം തീർത്തുകൊണ്ട് ​41-മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തിന് ഇന്ന് തുടക്കമായി. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഷെയ്ഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകോത്സവം ഉത്‌ഘാടനം ചെയ്തു.

പുസ്തകമേള നടക്കുന്ന ദിവസങ്ങളിൽ എമിറേറ്റിൽ നടക്കുന്നത് മഹത്തായ സാംസ്കാരിക പരിപാടിയാണെന്നും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഷെയ്ഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഷെയ്ഖ് സുൽത്താൻ ഏതാനും പവലിയനുകൾ സന്ദർശിച്ചു

95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​കർ എത്തുന്ന പുസ്തകമേള ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ 12 ദി​വ​സം നീണ്ടു നിൽക്കും. ​വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തിലാണ് ഇക്കുറി​ പു​സ്ത​കോ​ത്സ​വം നടക്കുന്നത് ഇ​റ്റ​ലി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ​ അ​തി​ഥി രാ​ജ്യം. ആ​കെ 15 ല​ക്ഷം പു​സ്ത​ങ്ങ​ളാ​ണ് മേളയിൽ ഉണ്ടാവുക. ഇക്കുറി പു​തി​യ​താ​യി പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സാ​ധകരും എത്തും. 1298 അ​റ​ബ്​ പ്ര​സാ​ധ​ക​ർ​ക്ക്​ പു​റ​മെ 915 അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രും പ​​ങ്കെ​ടു​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്, 339 പേ​ർ. അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​സാ​ധ​ക​ർ എ​ത്തു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. 112 പ്ര​സാ​ധ​ക​ർ ആണ് എത്തുക. യു.​കെ​യി​ൽ നി​ന്ന്​ 61 ​പ്ര​സാ​ധ​ക​രും എ​ത്തും.​ 1047 പ​രി​പാ​ടി​ക​ൾ മേ​ള​യി​ൽ അരങ്ങേറുമ്പോൾ ​ 57 രാ​ജ്യ​ങ്ങ​ളി​ൽ നിന്നായി 129 അ​തി​ഥി​ക​ളും മേലേക്കെത്തും.

പ്ര​മു​ഖ അ​റ​ബ്​ എ​ഴു​ത്തു​കാ​ർ​ക്കു​​പു​റ​മെ, 2022ലെ ​ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വും ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​യു​മാ​യ ഗീ​താ​ഞ്​​ജ​ലി ശ്രീ(​ഗീ​താ​ഞ്ജ​ലി പാ​ണ്ഡേ), പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ദീ​പ​ക്​ ചോ​പ്ര, ലി​ങ്ക​ൺ പി​യേ​ഴ്​​സ്, രൂ​പി കൗ​ർ, പി​​കോ അ​യ്യ​ർ, മേ​ഘ​ൻ ഹെ​സ്​ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന അ​തി​ഥി​ക​ളാ​യെ​ത്തും.

മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ സാ​മൂ​ഹി​ക, സാ​സ്കാ​രി​ക സിനിമ രം​ഗ​ത്തെ പ്ര​മു​ഖ​രും പുസ്തകോത്സവത്തിന് എത്തുന്നുണ്ട്. ന​വം​ബ​ർ അ​ഞ്ചി​ന്​ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ, ആ​റി​ന്​ സു​നി​ൽ പി. ​ഇ​ള​യി​ടം, ന​വം​ബ​ർ 10ന് നടൻ ജ​യ​സൂ​ര്യ, നവംബർ 12ന്​ ​ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്​, ഗായിക ഉ​ഷ ഉ​തു​പ്പ്, 13ന്​ ​സി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. രാ​ഷ്​​ട്രീ​യ രം​ഗ​ത്തു​നി​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ് എം.​എം. ഹ​സ​ൻ, ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി, എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, തു​ട​ങ്ങി​യ​വ​രും മേളയിൽ എത്തിച്ചേരും.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...