ജനീവ: 2022-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ ആണ് ക്ഷയരോഗം വർദ്ധിക്കുന്നതായും കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായതായും ലോകാരോഗ്യ സംഘടന പറയുന്നു. ഏറെവർഷങ്ങൾക്കുശേഷം ആദ്യമായാണ് ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ ലോകത്ത് വർധനയുണ്ടാകുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനുപിന്നാലെ പലയിടങ്ങളിലും ക്ഷയരോഗപ്രതിരോധമുൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ താളം തെറ്റിയതും ക്ഷയരോഗബാധയുടെ വർദ്ധനവിന് കാരണമായതായാണ് വിലയിരുത്തുന്നത്. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വർധനയുണ്ടായി എന്നും ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു. 16 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി.