ഓൺലൈൻ സുരക്ഷയ്ക്ക് ഒപ്പം കുട്ടികളെ കൃതൃമായി നീരിക്ഷിക്കാൻ പ്രത്യേക സൗകര്യമൊരുക്കുകയാണ് ഗൂഗിൾ. മാതാപിതാക്കളെ മക്കളുടെ ഓൺലൈൻ, ഓഫ്‌ലൈൻ ഫോൺ-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷൻ അറിയാനും സഹായിക്കുന്നതാണ് ഫാമിലി ലിങ്ക് എന്ന പരിഷ്‍കരിച്ച ആപ്പ്.
എങ്ങനെയാണ് ഫോൺ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമൺസെൻസ് മീഡിയ, കണക്ട്‌സെയ്ഫ്റ്റി, ഫാമിലി ഓൺലൈൻ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്പനികളുടെ സേവനവും ലഭ്യമാക്കും. കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതാണ് കൺട്രോൾസ്. ഏതെല്ലാം തരം കണ്ടന്റുകൾ കുട്ടികൾ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നൽകണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം. പൊതുവെയുള്ള സെറ്റിങ്‌സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി ‘ടുഡേ ഓൺലി’ ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷൻ ടാബ് ഉപയോഗിക്കുന്നത്. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങൾ കൈയ്യിൽ വയ്ക്കുന്ന മാതാപിതാക്കൾക്ക് കുട്ടികൾ ഓൺലൈൻ വഴി ചെയ്യാൻ ശ്രമിക്കുന്നവയെ കുറിച്ച് നോട്ടിഫിക്കേഷൻ ലഭിക്കും.
ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ലൊക്കേഷനും പെട്ടെന്ന് കണ്ടെത്താനാകും. കുട്ടികളുടെ ഫോണില് ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലർട്ടും സെറ്റ് ചെയ്യാം. എന്നാൽ സൗജന്യമായി ലഭിക്കുന്ന സേവനങ്ങളാണ് ഇവയെല്ലാം എന്നതുകൊണ്ട് തന്നെ കുട്ടിയുടെ ജീവിതത്തിലെ ഒരോ നിമിഷത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും ഗൂഗിൾ അറിഞ്ഞുകൊണ്ടെയിരിക്കും. കുട്ടിയെ കൂടാതെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും അപ്ഡേറ്റഡ് ആയിരിക്കും. ഈ ഡാറ്റകൾ ഭാവിയിൽ എന്തിനുവേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും