മുംബൈയില്‍ നിന്നും യാത്രക്കാരുമായി പുറപ്പെട്ട ബസ് ഔറംഗബാദ് റോഡില്‍ ട്രക്കുമായി കൂട്ടിയിടിച്ചശേഷം തീപിടിച്ച് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.15 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നാസിക്കിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്ന് നാസിക്ക് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമോല്‍ താംബെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം അടിയന്തര ധനസഹായം അനുവദിച്ചു.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.