സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. തൃശൂർ അതിരപ്പിള്ളി മലക്കപ്പാറയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ച പാലക്കാടും യുവാവ് കാട്ടാനയുടെ ആക്രമത്തിൽ മരിച്ചിരുന്നു. യുവാവിൻ്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. കാട്ടാന തുമ്പിക്കൈയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. കുടെയുണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. സെബാസ്റ്റ്യനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം, ഈ മാസം 6ന് പാലക്കാട് മുണ്ടുരിൽ കാട്ടാനയക്രമണത്തിൽ 24 കാരനായ യുവാവ് കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലൻ ആയിരുന്നു കൊല്ലപ്പെട്ടത്. മുണ്ടുർ കണ്ണാടംചോലയിലെ വീട്ടിലേക്ക് നടന്നുവരുന്നതിനിടയിൽ പിന്നിലൂടെ ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.