കൊവിഡ് വകഭേദമായ എക്സ് ബി ബി ഏഷ്യയിലും യൂറോപ്പിലുമായി 17ഓളം രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഒമിക്രോണ്‍ ബിഎ 2 ന് ജനിതക വ്യതിയാനം സംഭവിച്ചതാണ് എക്സ് ബിബി. വാക്സിന്‍ എടുത്തവരെന്നോ പ്രതിരോധ ശേഷി കൂടുതലുള്ളവരെന്നോ പരിഗണനയില്ലാതെയാണ് ഈ വകഭേദം പടര്‍ന്ന് പിടിക്കുന്നത്. ഗുരുതരമായ പ്രത്യാഘതങ്ങളിലേക്ക് ഈ വകഭേദം എത്തുന്നില്ല എന്നത് ആശ്വാസകരമാണ്.
ഓഗസ്റ്റില്‍ ഇന്ത്യയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. പിന്നാലെ ബംഗ്ലാദേശ്, ജപ്പാന്‍, സിംഗപ്പൂര്‍, ഓസ്ട്രലിയ എന്നിവിടങ്ങളിലും എക്സ് ബിബി കണ്ടെത്തി. സിംഗപ്പൂരില്‍ 22 ശതമാനം രോഗികളില്‍ ഈ വകഭേദം കണ്ടെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായതെന്ന് സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ഇംഗ്ലണ്ടിലും കൊവിഡ് രോഗിക്കളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവാണ് കാണുന്നത്. ദേശീയ ആരോഗ്യ സമിതിയുടെ കണക്കുകള്‍ അനുസരിച്ച് ഒക്ടോബര്‍ 19 വരെ 10,387 രോഗികളാണ് ഇംഗ്ലണ്ടിലുള്ളത്.