ഇന്ന് റഷ്യയിലേക്ക് പോകുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തും. യുഎഇ-റഷ്യ ബന്ധവും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചര്‍ച്ചയാകും.യുക്രൈന് പ്രതിസന്ധിയില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാന്‍ യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.