ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്നും അടിയന്തരമായി വെടിനിര്‍ത്തണമെന്നും യുണിസെഫ്. ന്ന് ആഹ്വാനം ആഹ്വാനം ചെയ്തു. സംഘർഷം 18 ദിവസം പിന്നിടുമ്പോൾ ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ ആണ് , 6364 കുട്ടികൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇന്ധനക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കൽ, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗർലഭ്യം എന്നിവ നേരിടുന്നുണ്ട്. 40 ആശുപത്രികളുടെ പ്രവർത്തനം ഇതിനകം നിലച്ചതായി ഗാസയിലെ അധികൃതര്‍ പറഞ്ഞു.
അതേസമയം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ആറായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയും കുട്ടികളാണ്. അതിനിടെ ഇസ്രായേൽ സൈന്യം കരയുദ്ധത്തിന് തുടക്കമിട്ടതായാണ് റിപ്പോർട്ട്. ഗാസയില്‍ കടന്നതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഹമാസും ഇക്കാര്യം അറിയിച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരൻമാരെ കണ്ടെത്തുക എന്ന ദൗത്യവും സൈനിക നീക്കത്തിന് പിന്നിലുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. 24 മണിക്കൂറിനിടെ ഹമാസിന്റെ 20 കേന്ദ്രങ്ങളിലേക്കാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.
അതേസമയം ഇസ്രയേല്‍ – പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്തീനുമായുള്ള ബന്ധം തുടരും. ഇനിയും സഹായം നല്‍കുമെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു. അതേസമയം പശ്ചിമേഷ്യയില്‍ ഇന്ത്യ തല്‍ക്കാലം വെടിനിര്‍ത്തല്‍ ആവശ്യപ്പെടില്ല. ഹമാസിനെതിരെയുള്ള നീക്കത്തിന് പിന്തുണ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.