തായ് വിമാനാപകടത്തിൽ എല്ലാ യാത്രക്കാരും മരിച്ചതായി അധികൃതർ. അപകടം സംഭവിച്ച പ്രദേശത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ എല്ലാവരുടെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച തകർന്ന ചാർട്ടർ ഫ്ലൈറ്റിലെ ഒമ്പത് പേരുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അധികൃതർ സ്ഥിരീകരിച്ചത്. എല്ലാ യാത്രക്കാരും മരിച്ചതായി അധികൃതർ പറഞ്ഞു.
ചൈനയിൽ നിന്നുള്ള അഞ്ച് വിനോദസഞ്ചാരികളും രണ്ട് പൈലറ്റുമാർ ഉൾപ്പെടെ നാല് തായ്‌ലൻഡുകാരും സെസ്‌ന കാരവൻ സി 208 ബി വിമാനത്തിൽ ഉണ്ടായിരുന്നു. കിഴക്കൻ പ്രവിശ്യയായ ട്രാറ്റിലേക്ക് പുറപ്പെട്ട വിമാനം ടിഎഫ്ടി 209 വ്യാഴാഴ്ച ഉച്ചയോടെ തലസ്ഥാനത്തെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് 11 മിനിറ്റിന് ശേഷം ഗ്രൗണ്ട് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നീട് തകർന്ന് വീഴുകയായിരുന്നു.