യുക്രയിനിലെ കെർസണിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 22 ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ വൈകുന്നേരം 6 മണിയോടെ കെർസൺ മേഖലയിൽ മാത്രം 17 ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മൈക്കോളൈവ്, സപ്പോരിജിയ, ഡോൺബാസ്, ഖാർകിവ്, വടക്കുകിഴക്കൻ യുക്രയിനിലെ അതിർത്തി പ്രദേശങ്ങളിലും ആക്രമണങ്ങൾ ഉണ്ടായതായി സെലെൻസ്കി പറഞ്ഞു.
22 ദിവസം പ്രായമുള്ള പെൺകുഞ്ഞും ഗുരുതരമായി പരിക്കേറ്റ 12 വയസ്സുള്ള സഹോദരനും 39 കാരിയായ അമ്മയും ആശുപത്രിയിൽ വച്ച് മരണമടഞ്ഞുവെന്ന് യുക്രയിൻ പ്രസിഡന്റ് വ്ലോദിമിർ സെലിൻസ്കി പറഞ്ഞു. കഴിഞ്ഞ നവംബറിൽ കെർസണിന്റെ ഭാഗമായ കൈവ് റഷ്യൻ അധിനിവേശത്തിൽ നിന്ന് വീണ്ടെടുത്തെങ്കിലും, ക്രെംലിൻ സൈന്യം ഡിനിപ്രോ നദിക്ക് കുറുകെ നിന്ന് പ്രാദേശിക തലസ്ഥാനത്തും ചുറ്റുമുള്ള പ്രദേശങ്ങളിലും ഷെല്ലാക്രമണം തുടരുകയാണ്.
തെക്കുകിഴക്കുടനീളമുള്ള റഷ്യൻ അധിനിവേശ പ്രദേശം തിരിച്ചുപിടിക്കാൻ യുക്രയിനിന്റെ സൈന്യം ജൂണിൽ പ്രത്യാക്രമണം നടത്തിയെങ്കിലും കെർസൺ മേഖലയുടെ മറുവശത്തെത്താൻ ഡിനിപ്രോ കടക്കാൻ കാര്യമായ ശ്രമങ്ങളൊന്നും യുക്രൈൻ നടത്തിയിട്ടില്ല.