ദക്ഷിണ ഉക്രെയ്‌നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള വലിയ അണക്കെട്ട് തകർന്നു. സോവിയറ്റ് കാലഘട്ടത്തിലെ കഖോവ്ക അണക്കെട്ടാണ് തകർന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ ഡാം തകർത്തത് യുക്രെയ്നാണെന്ന് റഷ്യ പറയുന്നത്.
30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് 1956-ൽ കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ ഭാഗമായി ഡിനിപ്രോ നദിയിൽ നിർമ്മിച്ചതാണ്. യുദ്ധമേഖലയിലുടനീളം വെള്ളപ്പൊക്കം അഴിച്ചുവിട്ടെന്ന് അണക്കെട്ട് തകർത്തതിന് ഉക്രേനിയൻ, റഷ്യൻ സേനകൾ പരസ്പരം കുറ്റപ്പെടുത്തി. 2014-ലാണ് റഷ്യ ഡാം പിടിച്ചടക്കിയത്. ക്രിമിയൻ ഉപദ്വീപിലേക്കും റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയത്തിലേക്കും വെള്ളം വിതരണം ചെയ്യുന്ന മൂന്ന് ജലസംഭരണി ഇവിടെയുണ്ട്.
ഡാം തകർന്നതോടെ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയാണ്. വരുന്ന അഞ്ച് മണിക്കൂറിനുള്ളിൽ ജനവാസമേഖലകൾ മുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പതിനാറായിരം പേരെ ഒഴിപ്പിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.