യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചൈനയുടെ വ്യാപാര പദവി റദ്ദാക്കുമെന്ന് ഫ്ലോറിഡ ഗവർണറും റിപ്പബ്ലിക്കൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റോൺ ഡിസാന്റിസ്. 2024-ലെ വൈറ്റ് ഹൗസ് മത്സരത്തിൽ താൻ വിജയിച്ചാൽ പദവി അസാധുവാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റോൺ ഡിസാന്റിസിന്റെ പരാമർശം.