പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കർശന ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചു. മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടിച്ചുരുക്കി. മന്ത്രിമാരുടെ ചെലവുകൾക്ക് സർക്കാർ പണം നൽകുന്നത് നിർത്തി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാ മന്ത്രിമാരും അത് തിരികെ നൽകണം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.
ചെലവ് ചുരുക്കലിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ എം എഫ് അടക്കം നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് പാക് സർക്കാർ കടന്നത്. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വി ഐ പി താമസം അവസാനിപ്പിച്ചു. എല്ലാ വി ഐ പി യാത്രകളും ഇക്കോണമി ക്ളാസിൽ ആക്കി.