ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തിനിടെ കാനഡയ്ക്ക് അനുകൂല നിലപാടുമായി ന്യൂസിലാന്‍ഡ്

ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തിനിടെ കാനഡയ്ക്ക് അനുകൂല നിലപാടുമായി ന്യൂസിലാന്‍ഡ്. 41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രതികരിച്ചു. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നടന്ന ‘ഫൈവ് ഐസ്’ മീറ്റിംഗിന് ശേഷമാണ് ന്യൂസിലന്‍ഡും ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ് എന്നിവയാണ് ഫൈവ് ഐസിലെ അംഗരാജ്യങ്ങള്‍. ഇവര്‍ പരസ്പരം പ്രധാനപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുകയും സുരക്ഷാ കാര്യങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്നു.

നേരത്തെ അമേരിക്കയും ബ്രിട്ടനും കാനഡയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ന്യൂസിലന്‍ഡ് ഒരു തരത്തിലുള്ള അഭിപ്രായപ്രകടനവും നടത്തിയിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ കാനഡയെ പരസ്യമായി പിന്തുണയ്ക്കാത്ത ഏക ഫൈവ് എസ് രാജ്യവും ന്യൂസിലന്‍ഡായിരുന്നു.

കനേഡിയന്‍ സിഖ് ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് ഉഭയകക്ഷി ബന്ധം വഷളായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏകപക്ഷീയമായി പദവി റദ്ദാക്കുമെന്ന ഇന്ത്യയുടെ ഭീഷണിയെ തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് യുകെയുടെ പ്രതികരണം. എന്നാല്‍ നയതന്ത്രജ്ഞനെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) തള്ളിക്കളഞ്ഞു. ഇത് വിയന്ന കണ്‍വെന്‍ഷന്റെ തീരുമാനങ്ങളെ ലംഘിച്ചെന്ന വാദവും ഇന്ത്യ നിരസിച്ചു. ഇതിനിടെ നയതന്ത്രജ്ഞരെ പിന്‍വലിച്ചതിനെക്കുറിച്ചുള്ള കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയുടെ പ്രതികരണത്തെ ഇന്ത്യ അപലപിച്ചു. ‘സമത്വം നടപ്പാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ന്യൂഡല്‍ഹി നിരസിക്കുന്നു’ എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുടെ പ്രതികരണം. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യയില്‍ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...