ചൈനയിൽ കോവിഡ് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ്. എന്നാൽ പ്രതീക്ഷ കൈവിടരുത് എന്നും രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട് എന്നും പ്രസിഡന്റ് ജനങ്ങളോടുള്ള പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.
ചൈനയിൽ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്ച മാത്രം 7000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടുകൂടിയാണ് ചൈനയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണംവർദ്ധിച്ചത്. ചൈനയിലെ ജനങ്ങളുടെ സ്വാഭാവിക രോഗപ്രതിരോധശേഷിയിലുള്ള കുറവ്, കോവിഡ് പ്രതിരോധ വാക്സിന്റെ അപര്യാപ്തതയും മൂലമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർദ്ധിച്ചത് എന്നാണ് കണ്ടെത്തൽ. ചൈനയിലെ തദ്ദേശീയ കോവിഡ് പ്രതിരോധ വാക്സിൻ പുതിയ വകഭേദമായ ബി എഫ് സെവൻ തുടങ്ങിയവയ്ക്ക് എതിരെ ഫലപ്രദമല്ല എന്നും കണ്ടെത്തിയിട്ടുണ്ട്.