ടെക്‌സാസിൽ ഡാളസിന് അടുത്തുള്ള തിരക്കേറിയ മാളിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. തോക്കുധാരിയായ അക്രമി മാളിന് പുറത്തുണ്ടായിരുന്ന ജനക്കൂട്ടത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും റിപോർട്ടുകൾ ഉണ്ട്.
ടെക്‌സാസിലെ അലൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ അക്രമി ജനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിന്റെ കാരണവും പരിക്കേറ്റവരുടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല.