കാക്ക ശല്യം, പത്തുലക്ഷം ഇന്ത്യൻ കാക്കകളെ കൊല്ലാൻ കെനിയ

10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച് കെനിയ. 2024 ന്റെ അവസാനത്തോടെ രാജ്യത്തുനിന്നും 10 ലക്ഷം ഇന്ത്യൻ കാക്കകളെ കെനിയയിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. പതിറ്റാണ്ടുകളായി കെനിയയുടെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ ഇന്ത്യൻ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകളുടെ ശല്യം സഹിച്ച് ജീവിക്കുകയാണ്. കെനിയയിലെ പ്രാദേശിക പക്ഷി ഇനങ്ങളുടെ നിലനിൽപ്പിനെയും കാക്കകളുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതേ നില തുടർന്നാൽ പ്രത്യേക സംരക്ഷണം നൽകിവരുന്ന വന്യജീവി സങ്കേതങ്ങളിൽ പോലും അവ ആധിപത്യം സ്ഥാപിക്കും എന്ന ആശങ്കയാണ് നിരീക്ഷകർ പങ്കുവയ്ക്കുന്നത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അവയുടെ എണ്ണം കുറയ്‌ക്കാൻ കെനിയ വൈൽഡ് ലൈഫ് സർവീസ് തീരുമാനിച്ചിരിക്കുന്നത് .1940കളിലാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ കാക്കകൾ എത്തിയത്. എണ്ണം പെരുകിയതോടെ അവ പല പ്രദേശങ്ങളും കൈയ്യടക്കുന്ന സ്ഥിതിയുണ്ടായി.

കെനിയയിലെ തീരമേഖലയിലുള്ള ജനങ്ങൾ കാക്കകളുടെ ശല്യത്തെ പറ്റി നിരന്തരം ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നു. കർഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരിൽ ഭൂരിഭാഗവും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വർധിച്ചുവരുന്ന അവസ്ഥ മനസ്സിലാക്കി ഇതിന് അടിയന്തര നടപടിയെടുക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡബ്ല്യു എസിന്റെ വൈൽഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ അറിയിച്ചു. ഹോട്ടൽ വ്യവസായ മേഖലയിൽ നിന്നുള്ള പ്രതിനിധികളും ഹൗസ് ക്രോ കൺട്രോൾ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധരും വൈൽഡ് ലൈഫ് റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയാണ് ഇത് സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കിയത്.

യന്ത്രങ്ങളും ടാർഗെറ്റിങ് രീതികളും ഉപയോഗിച്ച് കാക്കകളെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ഇതിനുപുറമേ കെനിയ പെസ്റ്റ് കൺട്രോൾ ആൻഡ് പ്രൊഡക്‌ട്‌സ് ബോർഡ് ഹോട്ടലുടമകൾക്ക് ലൈസൻസുള്ള വിഷം ഇറക്കുമതി ചെയ്യാൻ അനുമതിയും നൽകിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ വേട്ടയാടുന്ന കെനിയയിലെ കാക്കകൾ പൊതുവേ ആക്രമകാരികളാണ്. ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കാക്കകൾ പ്രാദേശിക പക്ഷികളുടെ കൂടുകൾ തകർക്കുന്നതും മുട്ടകൾ ഭക്ഷണമാക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണെന്ന് നിരീക്ഷകർ അറിയിക്കുന്നു. സ്കേലി ബാബ്ലേഴ്സ്, പൈഡ് ക്രോസ്, മൗസ് കളേർഡ് സൺ ബേർഡ്സ്, വീവർ പക്ഷികൾ, കോമൺ വാക്സ്ബിൽ തുടങ്ങിയ പക്ഷി ഇനങ്ങൾക്കാണ് പ്രധാനമായും ഇന്ത്യൻ കാക്കകൾ ഭീഷണി ഉയർത്തുന്നത്.

നാടൻ പക്ഷികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആ പ്രദേശത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും. കീടങ്ങളുടെയും പ്രാണികളുടെയും എണ്ണം പെരുകും എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യൻ കാക്കകൾ കൃഷിയിടങ്ങളിൽ കൂട്ടമായി പറന്നിറങ്ങി വിത്തുകൾ ഭക്ഷണമാക്കുന്നത് മൂലം കർഷകരും പ്രതിസന്ധിയിലാകുന്നുണ്ട്. ഇതിനെല്ലാം പുറമേ കെനിയയുടെ ടൂറിസം മേഖലയ്ക്കും ഇന്ത്യൻ കാക്കകൾ ഭീഷണിയാകുന്നു. പൊതു ഇടങ്ങളിൽ ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കാൻ കാക്കകൾ കൂട്ടമായി എത്തുന്നത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നേരത്തേ സൗദി അറേബ്യയും കാക്കകളെ തുരത്താൻ നടപടി സ്വീകരിച്ചിരുന്നു.

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു

വിവാദമായ കേസുകളിൽ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരായി ശ്രദ്ധ നേടിയ പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം....

പഹൽഗാം ആക്രമണത്തിലെ കുറ്റവാളികളെ നേരിടാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണയുണ്ടെന്ന് യു കെ

പഹൽഗാമിലെ ഭയാനകമായ ഭീകരാക്രമണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശാന്തതയും സംഭാഷണവും നടത്തണമെന്ന് യുകെ സർക്കാർ ആവശ്യപ്പെട്ടു. "കുറ്റവാളികളെ ശരിയായി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് കാണാൻ ആഗ്രഹിക്കുന്നു, അതിനായി...

വി വി രാജേഷിനെതിരെ പോസ്റ്റർ, മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് തൊട്ടു പിന്നാലെ തിരുവനന്തപുരത്ത് ബിജെപി മുൻ ജില്ലാ അധ്യക്ഷൻ വി.വി രാജേഷിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ജില്ലയിലെ ബിജെപിയുടെ മറ്റൊരു...

പഹൽഗാം ആക്രമണത്തിൽ ഇന്ത്യ പ്രതികാരം ചെയ്യുമെന്ന് പാക് വാർത്താവിനിമയ മന്ത്രി, ഭയന്ന് പാകിസ്ഥാൻ

അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയേക്കാമെന്ന് സൂചിപ്പിക്കുന്ന "വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ" രാജ്യത്തിന് ലഭിച്ചതായി പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ രാവിലെ അവകാശപ്പെട്ടു. ഏപ്രിൽ 22...

കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നെന്ന് പരാതി

തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് മുഹമ്മദ് ഹാഷിം പരാതി നൽകി. പുലിപ്പല്ല്...

ഭീകരാക്രമണ സാധ്യത; കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കൂടുതൽ ഭീകരാക്രമണങ്ങൾ ഉണ്ടാകുമെന്ന രഹസ്യ വിവരത്തിന് പിന്നാലെ കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കഴിഞ്ഞയാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജമ്മു...

എസ് എസ് എൽ സി പരീക്ഷഫലം മെയ് 9 ന് പ്രഖ്യാപിക്കും

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് ഒമ്പത് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

പാക് വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചിടാൻ ഒരുങ്ങി ഇന്ത്യ, കപ്പലുകൾക്കും വിലക്ക്

പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികൾ നടത്തിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പ്രതികാര നടപടികൾ സ്വീകരിക്കുന്നതിനാൽ പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് ഇന്ത്യൻ വ്യോമാതിർത്തി അടയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ നീക്കം പാകിസ്ഥാൻ വിമാനക്കമ്പനികളെ...