ദുരന്തഭീതിയില്‍ ഗാസയിലെ ആശുപത്രികള്‍, കുട്ടികളെ ഒഴിപ്പിക്കാമെന്ന് ഇസ്രായേല്‍

ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ ആശ്വാസ തീരുമാനവുമായി ഇസ്രായേല്‍ സൈന്യം. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഈ ആശുപത്രിയില്‍ യുദ്ധസമയത്ത് രണ്ട് നവജാത ശിശുക്കള്‍ മരിച്ചുവെന്നും ഡസന്‍ കണക്കിന് കുഞ്ഞുങ്ങള്‍ അപകടത്തിലാണെന്നും പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്‍ക്വുബേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. നിലവില്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.

കുട്ടികളെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം സഹായിക്കുമെന്ന് ഇസ്രായേല്‍ മുഖ്യ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. പീഡിയാട്രിക്‌സ് വിഭാഗത്തില്‍ നിന്ന് കുട്ടികളെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിക്കണമെന്ന് ഷിഫ ആശുപത്രിയിലെ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആവശ്യമായ സഹായം ഞങ്ങള്‍ നല്‍കും.വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന ഡോക്ടര്‍മാരും രോഗികളും ആയിരക്കണക്കിന് ആളുകളും ഹമാസിനെ നേരിടേണ്ടി വരുമെന്നും ഇസ്രായേല്‍ പറഞ്ഞു.

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാനുള്ള കരാറില്‍ ചില പുരോഗതി കൈവരിച്ചതായി ഇസ്രായേലിലെ മൂന്ന് പ്രധാന ടിവി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.N12 ന്യൂസ് അനുസരിച്ച്, യുദ്ധത്തിന്റെ മൂന്നോ അഞ്ചോ ദിവസത്തെ ഇടവേളയില്‍ 50 മുതല്‍ 100 വരെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കും.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പലസ്തീന്‍ തടവുകാരെയും അവരുടെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ഗാസയ്ക്ക് ഇന്ധനം നല്‍കുകയും ചെയ്യും. അതേസമയം കരാറിന് ശേഷം യുദ്ധം പുനരാരംഭിക്കും. നേരത്തെ ടെല്‍ അവീവില്‍, ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ അണിനിരന്നു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേലി സൈനികരുടെ 25-ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ 160-ലധികം കേന്ദ്രങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെട്ടു.മറുവശത്ത്, വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു.ഗാസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ശനിയാഴ്ച രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരയിലൂടെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 46 പേര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

അതേസമയം ഗാസയിലെ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...