പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തി. കൂടാതെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) യിലെ മറ്റ് 80 അംഗങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി റിപോർട്ടുകൾ ഉണ്ട്. സൈനിക സ്ഥാപനങ്ങൾക്ക് നേരെ ഇമ്രാൻ ഖാന്റെ അനുയായികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് വിലക്കേർപ്പെടുത്തിയത്. അതിനിടെ, പല പ്രവിശ്യകളിലും ആർട്ടിക്കിൾ 245 ചുമത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇമ്രാൻ ഖാൻ സുപ്രീം കോടതിയിൽ ഹർജി നൽകി, ഇത് അപ്രഖ്യാപിത സൈനിക നിയമമാണെന്നും അദ്ദേഹം പറഞ്ഞു.