ഓസ്‌ട്രേലിയയിൽ ഹൈദരാബാദ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 36കാരിയായ ചൈതന്യ മദഗനിയാണ് മരിച്ചത്. ശനിയാഴ്ച ബക്‌ലിയിലെ റോഡരികിലെ മാലിന്യക്കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്നാണ് വിവരം. ഭർത്താവ് ഓസ്ട്രേലിയയിൽ നിന്ന് ഹൈദരാബാദിലെത്തി ഇവരുടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
വിക്ടോറിയ പൊലീസ് പറയുന്നതിങ്ങനെ: ” ഉച്ചകഴിഞ്ഞ് വിൻചെൽസിയക്കടുത്തുള്ള ബക്ക്ലിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ഹോമിസൈഡ് സ്ക്വാഡ് ഡിറ്റക്ടീവുകൾ അന്വേഷിക്കുകയാണ്. ഉച്ചയോടെ മൌണ്ട് പൊള്ളോക്ക് റോഡിലാണ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെത്തിയത്,” പോയിന്റ് കുക്കിലെ മിർക്ക വേയിലെ ഒരു വീട്ടിലാണ് കൊലപാതകം നടന്നതെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി.