പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ്, നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവ്വേ

പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പാക്കിസ്ഥാൻ്റെ ദേശീയ അസംബ്ലിയിലക്കും പ്രവിശ്യാ നിയമസഭകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 241 ദശലക്ഷം ജനസംഖ്യയുള്ള പാകിസ്ഥാനിലെ 128 ദശലക്ഷം ജനങ്ങൾ വോട്ട് ചെയ്യാൻ യോഗ്യരാണ്. പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ നാലു പ്രധാന മുഖങ്ങൾ മത്സരിക്കുന്നുണ്ട്. സൈനിക മേധാവി അസിം മുനീർ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, നവാസ് ഷെരീഫ്, ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ബിലാവൽ ഭൂട്ടോ സർദാരി എന്നിവരാണവർ. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ ഒരാൾക്ക് രണ്ട് വോട്ടുകൾ വീതം ചെയ്യാം. ഒന്ന് ഫെഡറലും മറ്റൊന്ന് പ്രവിശ്യയും. ഫെഡറൽ ലെജിസ്ലേച്ചറിലേക്ക് 5,121 സ്ഥാനാർത്ഥികളും പ്രവിശ്യകളിലേക്ക് 12,695 സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി, വർദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങൾ, അയൽ രാജ്യങ്ങളുമായുള്ള ബന്ധം വഷളാകൽ എന്നിവയ്ക്കിടയിൽ പാകിസ്ഥാൻ ഇന്ന് തെരഞ്ഞെടുപ്പു നടക്കുകയാണ്. അതേസമയം അസാധാരണ സാഹചര്യങ്ങളിൽ വോട്ടെടുപ്പിന്റെ സമയം ദീർഘിപ്പിക്കുന്ന തീരുമാനം അധികൃതർക്ക് കൈക്കൊള്ളാം.

അതേസമയം നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായും ബിലാവൽ ഭൂട്ടോ-സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) രണ്ടാം സ്ഥാനത്തും എത്തുമെന്നാണ് ചില പ്രവചിക്കുന്നത്. പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫും മറ്റ് പാർട്ടികളും നേട്ടമുണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎംഎൽ-എൻ 115 മുതൽ 132 വരെ ദേശീയ അസംബ്ലി സീറ്റുകൾ നേടുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സംവരണ സീറ്റുകൾ കൂടിച്ചേർന്നാൽ കേവല ഭൂരിപക്ഷത്തോടെ നവാസ് ഷെരീഫിൻ്റെ പാർട്ടിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

297 പ്രവിശ്യാ അസംബ്ലി സീറ്റുകളിൽ 190 സീറ്റുകൾ നവാസ് ഷെരീഫിന്റെ പാർട്ടി നേടുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പഞ്ചാബ് നിയമസഭയിൽ കേവല ഭൂരിപക്ഷം.പാർട്ടി സ്വന്തമാക്കിയേക്കും. ഏതാനും ചിലജില്ലകൾ ഒഴികെ പഞ്ചാബിൽ പാർട്ടി മികച്ച വിജയം നേടുമെന്നാണ് വിലയിരുത്തൽ. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കുമെന്നും കരുതപ്പെടുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സഖ്യസർക്കാരുണ്ടായാൽ അവിടെയും ഷെരീഫിൻ്റെ പാർട്ടി ആയിരിക്കും മുന്നിൽ നിൽക്കുക. അതേസമയം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് സിന്ധിൽ മാത്രമാണ് സർക്കാരുണ്ടാക്കാൻ സാധ്യത കാണുന്നത്.

കേന്ദ്രത്തിൽ, പിപിപി 35 മുതൽ 40 വരെ സീറ്റുകൾ നേടുമെന്ന് വിലയിരുത്തൽ റിപ്പോർട്ട്, അതേസമയം പിടിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 23 മുതൽ 29 വരെ സീറ്റുകൾ ലഭിച്ചേക്കാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നവാസ് ഷെരീഫിൻ്റെ തിരിച്ചുവരവിന് ശേഷം പിഎംഎൽ-എന്നിൻ്റെ വളർച്ചയിൽ വലിയ വർദ്ധനവാണ് കാണിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ സർവേകൾ നവാസ് ഷെരീഫിൻ്റെ പാർട്ടിയുടെ കാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ലഭിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

നടി ചാർമിളയുടെ ആരോപണം ശരിവച്ച് നടൻ വിഷ്ണു

സംവിധായകൻ ഹരിഹരൻ തന്നോട് മോശമായി പെരുമാറിയതായുള്ള നടി ചാർമിളയുടെ ആരോപണങ്ങൾ ശരിവച്ച് നടൻ വിഷ്ണു. നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു. ‘‘ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി...

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍, അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ...

മുകേഷിന് ജാമ്യം നൽകരുത്, മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ്

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ കേരള പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഇത് സംബന്ധിച്ച് എറണാകുളം...

ഡൽഹി മുതൽ ചെന്നൈ വരെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില വർദ്ധിച്ചു, ഇന്ന് മുതൽ പ്രബല്യത്തിൽ

എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് സെപ്റ്റംബർ 1 മുതൽ 39...

വ്യാജ ആരോപണങ്ങൾ, നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നു: നടൻ ജയസൂര്യ

തനിക്ക് നേരെ ഇപ്പോൾ ഉയരുന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നും നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകും എന്നും...

​കെ ​ജെ ​ബേബി (കനവ് ബേബി) അന്തരിച്ചു

ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി (കനവ് ബേബി) അന്തരിച്ചു. കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70...

ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം, വോട്ടെണ്ണൽ ഒക്ടോബർ 8ന്

ഹരിയാന അസംബ്ലി തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചു, അത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 5, 2024 ലേക്ക് മാറ്റി. തുടർന്ന്, ജമ്മു കശ്മീർ, ഹരിയാന നിയമസഭാ...