ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. റിപ്പോർട്ട് അനുസരിച്ച് 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.