ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് പടിഞ്ഞാറ് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന് പിന്നാലെ രണ്ട് മണിക്കൂറോളം സുനാമി മുന്നറിയിപ്പ് നൽകിയാതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി (ബിഎംകെജി) അറിയിച്ചു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്ര വിധേയമായതോടെ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
പ്രാദേശിക സമയം പുലർച്ചെ 3 മണിക്ക് ആണ് 84 കിലോമീറ്റർ ആഴത്തിലുള്ള ഭൂകമ്പം ഉണ്ടായത്. പിന്നീട് നിരവധി തുടർചലനങ്ങളും സംഭവിച്ചു. സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് പ്രഭവകേന്ദ്രത്തിന് സമീപമുള്ള ദ്വീപുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.