ആരാണ് തഹവ്വൂർ റാണ? കൂടുതൽ അറിയാം..

കാനഡയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വ്യാപാരിയാണ് തഹാവൂർ ഹുസൈന്‍ റാണ. 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആണ്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ‌്‌ലിയുടെ അടുത്ത അനുയായിയാണ്. ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ ത്വയ്ബക്ക് ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ കൈമാറിയത് ഇയാളാണ്. ഇതിനുപുറമേ ഭീകരാക്രമണം ആസൂത്രണം ചെയ്തതിലും ഇയാള്‍ക്ക് പങ്കുണ്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദർശിക്കാൻ ഹെഡ്‌ലിക്ക് വീസ സംഘടിപ്പിച്ചുനൽകിയതു റാണയുടെ സ്ഥാപനമാണെന്നു കണ്ടെത്തിയിരുന്നു. കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണ ലോസ് ആഞ്ജലിസിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.

ഡേവിഡ് ഹെഡ്‌ലി (അല്ലെങ്കിൽ ദാവൂദ് ഗിലാനി) ഒരു പാകിസ്ഥാൻ-അമേരിക്കൻ വ്യക്തിയാണ്, അദ്ദേഹം മുംബൈയിലെ പ്രധാന ലക്ഷ്യങ്ങളിൽ രഹസ്യാന്വേഷണം നടത്തി, പിന്നീട് പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഏജൻസിയുടെ ലോജിസ്റ്റിക്കൽ, തന്ത്രപരമായ പിന്തുണയോടെ ലഷ്കർ ഇ തൊയ്ബ ഭീകരർ ആക്രമിച്ചു. 2008 നവംബർ 11 നും 21 നും ഇടയിൽ ദുബായ് വഴി റാണ മുംബൈയിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട് . പവൈയിലെ ഹോട്ടൽ റിനൈസൻസിൽ താമസിച്ചുകൊണ്ട് ആക്രമണങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം നടത്തി. കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്– ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടു.

2019-ലാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. മുംബൈ ഭീകരാക്രമണക്കേസില്‍ റാണയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ അമേരിക്കയ്‌ക്ക് കൈമാറി. 2018 ല്‍ എന്‍ഐഎ ഉദ്യോഗസ്ഥർ അമേരിക്കയില്‍ എത്തി നേരിട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. മുംബൈ ആക്രമണത്തിന് റെയ്ഡ് നടത്താൻ ഉപയോഗിച്ച രേഖകൾ വ്യാജമായി നിർമ്മിച്ചതിനും യുഎസിലെ തന്റെ ഇമിഗ്രേഷൻ സ്ഥാപനം ഉപയോഗിച്ചതിനും പാകിസ്ഥാൻ മുൻ ആർമി ക്യാപ്റ്റൻ കൂടിയായ റാണയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.

ഇന്ത്യ ഔദ്യോഗികമായി റാണയെ കൈമാറാൻ അഭ്യർത്ഥിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതിന് അഞ്ച് വർഷത്തിന് ശേഷം, ഈ വർഷം ഫെബ്രുവരിയിൽ, റാണയെ ഇന്ത്യയിലേക്ക് കൈമാറുമെന്നും “നീതി നേരിടുമെന്നും” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. റാണ തന്റെ കൈമാറ്റത്തെ ചോദ്യം ചെയ്യുകയും അതിൽ സ്റ്റേ ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ യുഎസ് സുപ്രീം കോടതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു.

ഗുജറാത്ത് തീരത്ത് പാക് കള്ളക്കടത്തുകാർ തള്ളിയ 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ന്യൂഡൽഹി: ഗുജറാത്തിൽ 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടിയത്. ഗുജറാത്ത് തീരത്തിന് അടുത്തുള്ള...

ബംഗാളിൽ വഖഫ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാൻ തകർത്തു; എട്ട് പോലീസുകാർക്ക് പരിക്ക്

കൊൽക്കത്തയിലേക്ക് നടത്തിയ വഖഫ് നിയമ വിരുദ്ധ റാലി പശ്ചിമ ബംഗാൾ പോലീസ് തടഞ്ഞതിനെ തുടർന്ന് സൗത്ത് 24 പർഗാനാസിൽ വീണ്ടും സംഘർഷം. ഇന്ത്യ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകർ വഖഫ് നിയമ വിരുദ്ധ...

വിഷുഫലം

ഒരു വ്യക്തിയുടെ വരാൻ പോകുന്ന വർഷം എങ്ങനെയായിരിക്കുമെന്ന സൂചനകളാണ് ജ്യോതിഷശാസ്ത്രത്തിലൂടെ നിർണയിക്കുന്നത്. കണികണ്ടു കഴിയുമ്പോൾ വിഷുഫലം പറയുന്ന രീതിയും പലയിടങ്ങളിലും നിലവിലുണ്ട്. ഒരു വര്‍ഷത്തെ കാര്‍ഷിക വൃത്തിയുടെ ഗുണഫലങ്ങള്‍ കൂടിയാണ് വിഷുഫലത്തില്‍...

കാര്‍ ബോംബ് വച്ച് തകര്‍ക്കും;’ സൽമാൻ ഖാന് വീണ്ടും വധഭീഷണി; കേസെടുത്ത് പൊലീസ്

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തുമെന്നും കാർ ബോംബ് വച്ചു തകർക്കുമെന്നും ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. മുംബൈ പൊലീസിന്റെ വോർളിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലേയ്ക്കായിരുന്നു ഞായറാഴ്ച പുലർച്ചെ...

അതിരപ്പിള്ളി മലക്കപ്പാറയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. തൃശൂർ അതിരപ്പിള്ളി മലക്കപ്പാറയിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ...

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിൻറെ മരണം, സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സിബിഐ...

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും

മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു. പുതുവർഷം പിറക്കുമ്പോൾ ഏവരുടെയും ജീവിതത്തിൽ പുതിയ പ്രതീക്ഷകളും...

സമൃദ്ധിക്കാഴ്ചയിലേക്ക് കൺതുറന്ന് മലയാളികൾ, ഇന്ന് വിഷു

മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിൽ...