ദുബായ് ഗ്ലോബൽ വില്ലേജിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു വഴിയോര കച്ചവട തെരുവാണ് ‘റോഡ് ഓഫ് ഏഷ്യ’.
ഏഷ്യൻ രാജ്യങ്ങളിലെ വേറിട്ട ഭാഷയും, സംസ്കാരവും, രുചി വൈവിധ്യവുമെല്ലാം നിറഞ്ഞ പുതിയ കാഴ്ചകൾ ആണ് ഇനിടെ കാണാൻ സാധിക്കുക. സ്വന്തമായി പവിലിയൻ ഉള്ളതും ഇല്ലാത്തതുമായ രാജ്യങ്ങൾ ഉൾപ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന പ്രത്യേകം സജ്ജീകരിച്ച തെരുവാണ്. വഴിയോര വിൽപനകേന്ദ്രം എന്ന ആശയത്തിലാണ് റോഡ് ഓഫ് ഏഷ്യ ഒരുക്കിയിട്ടുള്ളത്.
വിയ്റ്റാം, നേപ്പാൾ, ശ്രീലങ്ക, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങി ഏഷ്യൻ രാജ്യങ്ങളുടെ ചെറു കച്ചവട സ്ഥാപനങ്ങൾ ആണ് ഈ തെരുവിലുള്ളത്. ആകർഷകങ്ങളായ കരകൗശലവസ്കുക്കളും, വിവിധ രാജ്യങ്ങളിലെ വസ്ത്രവൈവിധ്യങ്ങളും നിറഞ്ഞ ഒരു ചെറുപാതയാണിത്. കൊതിപ്പിക്കുന്ന മണവുമായി കൂടെ രുചി വൈവിധ്യവും. ശ്രീലങ്കൻ ചായപ്പൊടിയും പലതരത്തിലുള്ള മസാലപ്പൊടികളും സുഗന്ധ ദ്രവ്യങ്ങളും അങ്ങനെ കൊതിയൂറുന്ന സ്വാദിലുള്ള ചെറു പലഹാരങ്ങളുമെല്ലാം ഇവിടെ വില്പനക്കായുണ്ട്.
തനി ഏഷ്യൻ രാജ്യങ്ങളിലൂടെ ഉള്ള സന്ദർശനാനുഭവമാണ്. കൂടാതെ വിയറ്റ്നാമിൽ നിന്നുള്ള കരകൗശല വസ്തുക്കളും, പല തരത്തിലുള്ള സുഗന്ധ എണ്ണകൾ, സൗന്ദര്യവസ്തുക്കൾ, ഫാഷൻ വസ്ത്രങ്ങൽ എന്നിവയെയല്ലാം ഈ തെരുവിന്റെ മോടി കൂട്ടുകയാണ്.
വൈകുന്നേരങ്ങളിൽ ഈ തെരുവിലൂടെ നടക്കാൻ തന്നെ വലിയ രസമാണ്. നിറഞ്ഞ കാഴ്ചകൾ കണ്ട് ഇടയ്ക്കിടയ്ക്ക് ചെറുസംഘങ്ങളുടെ പാട്ടുകൾ ആസ്വാദിച്ച് കുശലം പറഞ്ഞ് ഒരു തെരുവിലൂടെ പല രാജ്യങ്ങളിൽ എത്തിയ പോലെ സുഖകരമായാ ഒരു സവാരി, അതാണ് ഏവരെയും ഈ തെരുവ് ആകർഷിക്കുന്നത്.