എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

എഴുത്തുകാരനും വിമർശകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരന്നു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം നടത്തും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം നടക്കുക.

വീട്ടില്‍ വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ വലിയ സംഭാവനകൾ നല്‍കിയ അദ്ദേഹത്തെ മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരില്‍ ഒരാളായാണ് കണക്കാക്കുന്നത്. വാര്‍ധക്യത്തിലെ അവശതകൾക്കിടെയിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.

1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. നാല് വർഷത്തോളം സ്കൂൾ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായി ജോലിചെയ്തു. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള കോളേജുകളില്‍ അധ്യാപകനായിരുന്നു.1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.

1983ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പ്രധാന കൃതികള്‍

പ്രഭാതദര്‍ശനം

സഹൊദരന്‍ കെ അയ്യപ്പന്‍

മലയാള സാഹിത്യ നായകന്മാര്‍ –
കുമാരനാശാന്‍

ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍

എം. ഗോവിന്ദന്‍

അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് –
ആശാന്‍ പഠനത്തിന് ഒരു മുഖവുര

മൃത്യുഞ്ജയം കാവ്യജീവിതം

ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം (ജീവചരിത്രം)

യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)

ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം)

അസ്തമിക്കാത്ത വെളിച്ചം (ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറുടെ ജീവചരിത്രം)

ഉറങ്ങാത്ത മനീഷി (പി.കെ. ബാലകൃഷ്ണന്റെ ജീവചരിത്രം

പുരസ്കാരങ്ങൾ:

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1985)

വയലാര്‍ അവാര്‍ഡ്(1992) – ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം(2002)

പത്മപ്രഭാ പുരസ്‌കാരം(2011)

എന്‍.കെ. ശേഖര്‍ പുരസ്‌കാരം(2011)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം(2011) – ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം – 2010

എഴുത്തച്ഛന്‍ പുരസ്‌കാരം (2013)

ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; യുഎഇയിൽ സ്കൂളുകളിലെ പരീക്ഷകൾ മാറ്റി

ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിൽ യു എ ഇ യിലെ സ്കൂളുകളിലെ പരീക്ഷകൾ...

ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു

ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം ഗൾഫ് മേഖലയിൽ കനത്തതോടെ അതീവ ജാഗ്രതയിൽ ആണ് യു എ ഇ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു...

യുഎഇയിൽ മൂന്ന് ദിവസത്തേക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ഗൾഫ് രാജ്യങ്ങളിൽ ഇറാന്‍റെ പ്രത്യാക്രമണം കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പണിതുയർത്തിയ മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടനം പൂർത്തിയായി. ഒരു നാട് മുഴുവൻ ഒലിച്ചുപോയ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. 178 കുടുംബങ്ങൾക്കാണ് വീടുകളുടെ താക്കോൽ...

വ്യോമഗതാഗതം നിലച്ച് ഗൾഫ് മേഖല, ഇന്ത്യയിൽ നിന്നും ഇന്ന് 444 സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി...

ദോഹയിലും വീണ്ടും സ്ഫോടനം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെന്ന് അധികൃതർ

ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ദുബായിലും ദോഹയിലും വീണ്ടും സ്ഫോടനങ്ങൾ നടന്നു. ഇതുവരെ ഇറാന്റെ 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെയും ദുബായിലെ പലയിടങ്ങളിലും സ്ഫോടനസമാനമായ...

ഭീതിയിൽ ഗൾഫ് മേഖല, ഇറാൻ ആക്രമണം തുടരുന്നു, ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം

ഇറാന്‍റെ തിരിച്ചടി ഗള്‍ഫില്‍ തുടരുകയാണ്. ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ജനവാസമേഖലകളിലേക്ക് ആണ് ആക്രമണം...