വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് പടമലയിൽ വച്ചാണ് കാട്ടാന ആക്രമണം നടന്നത്. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴ ആനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആന പടമല സ്വദേശി അജിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.
രാവിലെ പുല്ലരിയാൻ പോയതായിരുന്നു അജീഷ്. ഈ സമയം അജീഷ് കാട്ടാനയ്ക്കു മുന്നിൽപ്പടുകയായിരുന്നു. മുന്നിൽ വന്നുപെട്ട ആനയെ കണ്ട് സമീപത്തെ അജീഷ് സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുമ്പേ അനീഷ് മരിച്ചു എന്നാണ് വിവരം. നോർത്ത് – സൗത്ത് വയനാട് വനം ഡിവിഷനുകൾ അതിരിടുന്ന പ്രദേശമാണ് ചാലിഗദ്ദ. ഇവിടെയാണ് ആന ആക്രമണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം അജീഷിൻ്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ പ്രതിഷേധം നടത്തുകയാണ്. അത്യാഹിത വിഭാഗത്തിൽ നിന്ന് മോർച്ചറിയിലേക്ക് മൃതദേഹം മാറ്റാൻ പോലും പ്രതിഷേധക്കാർ അനുവദിച്ചില്ല.