വയനാട് ഉരുൾപ്പൊട്ടൽ: ഉറ്റവർക്ക് അന്ത്യയാത്ര നൽകി നാട്

വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ചു തുടങ്ങി. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും. മേപ്പാടി കമ്യൂണിറ്റി ഹാളില്‍നിന്ന് ആംബുലന്‍സുകളില്‍ എത്തിച്ച മൃതദേഹങ്ങള്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ തോട്ടത്തില്‍ സംസ്‌കരിക്കുകയായിരുന്നു. സര്‍വമത പ്രാര്‍ഥനയോടെയായിരുന്നു സംസ്‌കാരം. നേരത്തെ സംസ്കാരത്തിനായി സർക്കാർ പ്രത്യേക മാർഗ നിർദേശം പുറത്തിക്കിയിരുന്നു.

വൈകീട്ട് നാലുമണിയോടെ സംസ്‌കാരം നടക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. ഏറെ വൈകിയാണ് മേപ്പാടിയില്‍നിന്ന് പുത്തുമലയിലേക്ക് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ തിരിച്ചത്. ചുരുങ്ങിയ സമയം ആളുകള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സമയം അനുവദിച്ചു. തുടര്‍ന്നാണ് സര്‍വമത പ്രാര്‍ഥനയും സംസ്‌കാരചടങ്ങുകളും നടന്നത്.

ചൂരല്‍മല സെന്‍റ് സെബാസ്റ്റിയന്‍സ് ചര്‍ച്ച് വികാരി ഫാ. ജിബിന്‍ വട്ടക്കുളത്തിൻ്റെ നേതൃത്വത്തിലായിരുന്നു ക്രൈസ്തവ ആചാരപ്രകാരമുള്ള പ്രാര്‍ഥന. മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിലേയും ചൂരല്‍മല ശിവക്ഷേത്രത്തിലേയും ഭാരവാഹികളും സമുദായസംഘടനകളും ഹിന്ദു മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കായി സ്ഥലത്തുണ്ടായിരുന്നു. മാരിയമ്മന്‍ ക്ഷേത്രത്തിലെ കുട്ടന്‍ ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മേപ്പാടി മഹല്ലിലെ ഖത്തീബ് മുസ്തഫുല്‍ ഫൈസി മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

പി.പി.ഇ. കിറ്റ് ധരിച്ച സന്നദ്ധപ്രവര്‍ത്തകരാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പത്തടിയോളം താഴ്ചയില്‍ 32 കുഴികളാണ് ഒരുക്കിയത്. പുത്തുമലയില്‍ മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ടസംസ്‌കാരത്തിനുള്ള സൗകര്യമൊരുക്കിയത്. ഞായറാഴ്ച രാവിലെയാണ് സര്‍ക്കാര്‍ ഇത് സബന്ധിച്ച ഉത്തരവിറക്കിയിരുന്നത്. തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെ തന്നെ കുഴികള്‍ ഒരുക്കിയിരുന്നു. അരയേക്കറോളം സ്ഥലമാണ് ഹാരിസണ്‍സ് മലയാളം വിട്ടുനില്‍കിയത്.

ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ചാലിയാർ പുഴയിൽ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറിൽ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീം കോടതി

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിലവിൽ താമസിക്കുന്ന കൃഷ്ണ മേനോൻ മാർഗിലെ അഞ്ചാം നമ്പർ ബംഗ്ലാവ് ഒഴിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം ഭവന,...

ഇസ്രായേൽ സംഘർഷത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ഖമേനി ആദ്യമായി പൊതുവേദിയിൽ

ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച ടെഹ്‌റാനിൽ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ മാസങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇസ്രായേലുമായി 12 ദിവസത്തെ വ്യോമാക്രമണം...

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; പനി ബാധിച്ച് 12 വയസുകാരനായ മകനും ആശുപത്രിയിൽ

കോഴിക്കോട്: നിപ ബാധിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ...

ഹിമാചലിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ സാരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക്...

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല; മന്ത്രി എ കെ ശശീന്ദ്രൻ

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കൂട്ടിലാക്കിയ കടുവയെ വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും. മറ്റ് പരിശോധനകൾ നടത്തി വിദഗ്ദ്ധമായ ആലോചനകൾക്ക് ശേഷം...

കാളികാവിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി, ‘കാട്ടിൽ തുറന്ന് വിടരുത്’; കരുവാരക്കുണ്ടിൽ പ്രതിഷേധം

കഴിഞ്ഞ രണ്ടു മാസമായി നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിൽ. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ കുടുങ്ങിയത്. വനം വകുപ്പ്...

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി എം എ ബേബി

ഇസ്രായേലിനെതിരെ ഡിജിറ്റൽ പ്രക്ഷോഭത്തിന് ആഹ്വാനവുമായി സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ‘സൈലൻസ് ഫോർ ഗാസ’ എന്നാണ് ഡിജിറ്റൽ പ്രക്ഷോഭത്തിന്റെ പേര്.​ ദിവസവും രാത്രി അരമണിക്കൂർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്...

നിപ മരണം; സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിൽ എത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കുന്നത് പരിഗണനയിൽ ആണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണല്‍ ഔട്ട് ബ്രേക്ക്...