തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ മുന്നണി എതിർത്താൽ പോലും ഇതിനനുകൂലമായി വോട്ട് ചെയ്യണമെന്നാണ് മുഖപത്രം ആവശ്യപ്പെടുന്നത്. മുസ്ലീം സമുദായത്തിലെ ആർക്കും നീതി നിഷേധിക്കുന്നില്ലെന്നും, വഖഫ് നിയമത്തിനിരയായ ആയിരക്കണക്കിന് ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം പൗരന്മാർ അനുഭവിക്കുന്ന അനീതിക്ക് അറുതി വരുത്തുമെന്നും, വഖഫ് പാർലമെൻ്റിലെ മതേതരത്വ പരീക്ഷയാണ് എന്നും മുഖപത്രം ദീപിക പറയുന്നു.