മണിപ്പൂർ വീണ്ടും സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വെടിവെയ്പ് ഉണ്ടായി. താങ്ബുവിൽ വീടുകൾക്ക് തീ വെച്ചു. മണിപ്പൂരില്‍ ഇംഫാല്‍ ഈസ്റ്റില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊന്നു. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന. മാനസിക പ്രശ്നങ്ങളുള്ള നാഗ വിഭാഗക്കാരിയായ സ്ത്രീയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സമീപത്തെ ചില വീടുകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. മേയ് 3 ന് മണിപ്പൂരിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ നൂറ്റിയൻപതോളം പേര് കൊല്ലപ്പെട്ടു.
ഇതിനിടെ വെസ്റ്റ് ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഒഴിഞ്ഞ സിലണ്ടറുകളായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. മെയ്ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് വാഹനങ്ങള്‍ക്ക് തീയിട്ടത്.