പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് പരാതി. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി വി അന്‍വറിനെതിരെ പരാതി സമര്‍പ്പിച്ചത്. സംഭവത്തിൽ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്. പാട്ടത്തിനെടുത്ത ഭൂമി എങ്ങനെ പോക്കുവരവ് നടത്തും, ഇങ്ങനെ ചെയ്യുന്നതില്‍ അപാകതയുണ്ടോ ഇതില്‍ അന്‍വറിനെന്താണ് നേട്ടം തുടങ്ങിയ കാര്യങ്ങളാവും വിജിലന്‍സ് അന്വേിക്കുക. വിശദ അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സ്ഥലത്തെത്തി വിജിലന്‍സ് സംഘം ഭൂമി പരിശോധിക്കുമെന്നാണ് വിവരം. മുന്‍പ് ഉയര്‍ന്നുവന്ന വിവാദങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നുമായിരുന്നു അന്‍വറിന്റെ വാദം. പുതിയ വിവാദത്തില്‍ അന്‍വര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഒരു കമ്പനിക്ക് പാട്ടത്തിന് ഭൂമി നൽകിയിരുന്നു. ഭൂമി ജാമ്യത്തില്‍ കാണിച്ച് കമ്പനി വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അന്‍വര്‍ ഈ ഭൂമിയേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് പോക്കുവരവ് നടത്തി സ്വന്തമാക്കിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ഭൂമിയില്‍ ഒരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്.

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു

കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി രേണുക (38) ആണ് മരിച്ചത്. ഭര്‍ത്താവ് സനു കുട്ടൻ ആണ് കത്രിക ഉപയോഗിച്ച് കഴുത്തിലും അടിവയറ്റിലും കുത്തിയത്. ഉച്ചയ്ക്ക് 12...

ഭാരതാംബ ഇന്ത്യയ്‌ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീ, അധിക്ഷേപിച്ച് ബിനോയ് വിശ്വം

ഭാരതാംബയെ അധിക്ഷേപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യയ്‌ക്ക് പരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഭാരതാംബയുടേതെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം. മാ​ദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ അവഹേളനം. “ഇന്ത്യയ്‌ക്ക്...

ദുബായ് – ഇന്ത്യ ഉൾപ്പെടെയുള്ള അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

വിമാന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ദുബായ് – ഇന്ത്യ ഉൾപ്പെടെയുള്ള അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. തകരാറുകൾ പരിശോധിക്കാനും സാങ്കേതിക കാരണങ്ങളാലുമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ദുബായിൽ നിന്നും...

അഹമ്മദാബാദ് വിമാന ദുരന്തം; 217 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനായുള്ള ഡിഎൻഎ പരിശോധനകൾ തുടരുന്നു. നിലവിൽ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രഞ്ജിതയുടെ...

ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ല- ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ല എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ്...

ഭാരതാംബ വിവാദം; രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല, നിലപാടിലുറച്ച് ഗവർണർ

തിരുവനന്തപുരം: രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിക്കലുമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാജ്ഭവൻ. അതേസമയം,...

ശശി തരൂരിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന വാദം തള്ളി കോൺഗ്രസ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ താര പ്രചാരക പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിദേശത്ത് മറ്റ് പരിപാടികൾ നടക്കുന്നതിനാലാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് വിട്ടുനിന്നതെന്നും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി സണ്ണി ജോസഫ്...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, പവന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 73,680 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 55 രൂപ...