ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇതിനായി സമയം തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 2നും 3നുമിടയിൽ കൂടിക്കാഴ്ച്ച നടക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാനായി ഡൽഹിയിലെത്തിയ അവസരത്തിൽ ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്താൻ മന്ത്രിക്ക് സാധിച്ചിരുന്നില്ല. ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ ആശമാരുടെ സമരവും ചർച്ച ചെയ്യുമെന്നാണ് വിവരം.