ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ബിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ബിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം ബഹളം വച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചിരിക്കുകയാണ്.
ഏകകൃത സിവിൽകോഡുമായി ബന്ധപ്പെട്ട ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ പാസായതോടെ ഇത് നിയമമാകും. ഇതോടെ സ്വാതന്ത്ര്യാനന്തരം ഏകകൃത്ത് സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. പരമ്പരാഗത ആചാരങ്ങളിൽ നിന്നുണ്ടാകുന്ന അപാകതകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള 400 ലധികം വിഭാഗങ്ങൾ ബിൽ സംബന്ധിച്ച ഡ്രാഫ്റ്റിൽ ഉൾപ്പെടുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
2022 മാർച്ചിൽ സർക്കാർ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ഏകീകൃത സിവിൽ കോഡ് കരട് തയ്യാറാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് അംഗീകാരം ലഭിസിച്ചിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ടായിരുന്നു കരട് തയ്യാറാക്കിയത്.
ഉത്തരാഖണ്ഡിൽ പല നിയമങ്ങളും ഇതിടെ മാറും
യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതോടെ ബഹുഭാര്യത്വം നിരോധിക്കപ്പെടും. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർക്ക് പൊലീസ് രജിസ്ട്രേഷൻ നിർബന്ധമാക്കും. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർ നിർബന്ധമായും തങ്ങളുടെ വിവരങ്ങൾ പൊലീസിൽ നൽകുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്യണം. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സായി മാറ്റിയേക്കാം.
അനാഥരായ കുട്ടികൾക്കുള്ള സംരക്ഷണ നടപടികൾ ലളിതമാക്കും.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങളുണ്ടെങ്കിൽ കുട്ടികളുടെ സംരക്ഷണം അവരുടെ മുത്തശ്ശിമാർക്കും മുത്തശ്ശിക്കും നൽകാം.
വിവാഹമോചന നടപടിക്രമങ്ങളിൽ ഭാര്യക്കും ഭർത്താവിനും തുല്യ അവകാശങ്ങൾ ഉണ്ടായിരിക്കും.
ജോലിക്കാരനായ മകൻ മരിച്ചാൽ, ആ മരണത്തിൻ്റെ നഷ്ടപരിഹാരം മകൻ്റെ ഭാര്യവാങ്ങിയാൽ മകൻ്റെ പ്രായമായ മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം മകൻ്റെ ഭാര്യയ്ക്കായിരിക്കും.
ഭർത്താവിൻ്റെ മരണശേഷം ഭാര്യ പുനർവിവാഹം കഴിച്ചശേഷം മുൻ ഭർത്താവിൻ്റെ മരണത്തിൽ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്താൽ ആ നഷ്ടപരിഹാരം മരണപ്പെട്ടയാളുടെ മാതാപിതാക്കളുമായി പങ്കിടും.