ഉത്തർപ്രദേശിലെ ഹത്രാസിൽ ചൊവ്വാഴ്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ 121 പേരാണ് മരിച്ചത്. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗത്തിനായി സിക്കന്ദ്രറാവു പ്രദേശത്തെ ഫുൽറായി ഗ്രാമത്തിന് സമീപം തടിച്ചുകൂടിയ ആയിരങ്ങളാണ് അപകടത്തിനിരയായത്. സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും.
ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തിക്കിലും തിരക്കിലും ആളുകൾ പെട്ടത്.
സംഭവത്തിന് പിന്നാലെ ആഗ്രയിലെ സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ ഒളിവിൽ പോയതായാണ് വിവരം. എന്നാൽ ഭോലയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചതായു പോലീസ് പറയുന്നു. അദ്ദേഹത്തിൻ്റെ വീട് നിരീക്ഷണത്തിലാണ്.
ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയവർക്കും ഉത്തരവാദികൾക്കും തക്കതായ ശിക്ഷ സർക്കാർ നൽകുമെന്നും സംഭവത്തെ കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണം നടത്തി വരികയാണെന്നും ഇത് അപകടമാണോ ഗൂഢാലോചനയാണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.