ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് കേന്ദ്രം നീങ്ങുന്നത്. അടുത്തമാസമാണ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. അടുത്തമാസമാണ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. ജൂലൈ മൂന്നാം വാരത്തോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ മൺസൂൺ സമ്മേളനത്തിന് തുടക്കമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമിറ്റിക്ക് വിടാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച ഏക സിവിൽകോഡിനെ ശക്തമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വരെ ഏക സിവിൽകോഡിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത് എന്തിന് രണ്ടു നിയമം എന്നും പ്രധാനമന്ത്രി ചോദിച്ചു. ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ടെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും പ്രതികരിച്ചിരുന്നു.
സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിർപ്പ് വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രി വര്‍ഗ്ഗീയ വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ഏകസിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി. എന്നാൽ പ്രതിപക്ഷത്തുനിന്നു ഏകസിവില്‍ കോഡിനെ പിന്തുണച്ച് ആംആദ്മി പാര്‍ട്ടി രംഗത്തുവന്നു.