ഡൊണാൾഡ് ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്ക്കുള്ള സാമ്പത്തിക സഹായം മരവിപ്പിച്ചു

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. ട്രംപിൻ്റെ ആവശ്യങ്ങൾ നിരസിച്ചും, സ്കൂളിൻ്റെ സ്വാതന്ത്ര്യത്തെ പ്രതിരോധിച്ചും, ഭരണകൂടം അതിരുകടന്നതാണെന്ന് ആരോപിച്ചും ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ സർവകലാശാല കത്ത് അയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രസ്താവന വന്നത്.

യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്യാംപസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണമെന്നുമുളള സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാത്തതാണ് ഫണ്ട് മരവിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ തടയണമെന്നും പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പറഞ്ഞുവിടണമെന്നുമടക്കം ഒട്ടേറെ പരിഷ്കരണങ്ങൾ നിയാമവലിയിൽ വരുത്തണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനങ്ങളിലും ഇടപെടൽ ആവശ്യപ്പെട്ടതോടെ യൂണിവേഴ്സിറ്റി എതിർപ്പറിയിക്കുകയായിരുന്നു. ഏകാധിപത്യം അംഗീകരിക്കില്ലെന്നാണ് യൂണിവേഴ്സിറ്റി നിലപാട്. ട്രംപിൻറെ നീക്കത്തിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ പ്രകടനം നടന്നു.

ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ സര്‍വ്വകലാശാലയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ ആവശ്യങ്ങള്‍ നിരാകരിച്ചുകൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. അതിനുപിന്നാലെയാണ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വന്നത്.

യുഎസിലെ എലൈറ്റ് കോളേജുകളിലൊന്നിലേക്കുള്ള ഫെഡറൽ ഫണ്ടിംഗ് മരവിപ്പിച്ചതിനെ തുടർന്ന്, സെനറ്റർ ബെർണി സാൻഡേഴ്‌സ് ട്രംപിനെതിരെ വിമർശിക്കുകയും അമേരിക്കൻ പ്രസിഡന്റിന്റെ “സ്വേച്ഛാധിപത്യ”ത്തിനെതിരെ നിലകൊണ്ടതിന് ഹാർവാർഡ് വിദ്യാർത്ഥികളെ പ്രശംസിക്കുകയും ചെയ്തു.

ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌...

എസ്ഐആർ കരട് വോട്ടർ പട്ടിക; കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്, 8.65% കുറവ്, ജനുവരി 22വരെ പരാതി അറിയിക്കാം

രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന്...

മഞ്ഞിൻ പുതപ്പണിഞ്ഞ് മൂന്നാർ; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

കോടമഞ്ഞിൽ പുതപ്പണിഞ്ഞ മൂന്നാറിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിക്കുവാൻ സഞ്ചാരികൾ കൂട്ടമായി ഒഴുകിയെത്തുന്നു. മൂന്നാറിലെ സെവൻമലയിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ -1 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തി. താപനില പൂജ്യം...

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഇന്ന് നടന്നു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പില്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ പത്ത് മണിക്കും കോര്‍പ്പറേഷനില്‍ 11.30നും ആണ് സത്യപ്രതിജ്ഞ. ആദ്യ ഭരണസമിതി...

ശ്രീനിവാസന്റെ ഭൗതികദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്

മലയാളിയുടെ പ്രിയ ചലച്ചിത്രപ്രതിഭ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ തുടങ്ങിയശേഷം ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. "എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ" എന്നായിരുന്നു സത്യൻ...

ശ്രീനിവാസന് വിട നൽകി കലാകേരളം

അന്തരിച്ച ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് വിട നൽകി കലാകേരളം. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ...

റാസൽഖൈമയിലെ ജബൽ ജൈസിൽ താപനില 3.5°C

യുഎഇയിലെ റാസൽഖൈമയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസൽഖൈമയിലെ ജബൽ ജൈസ് പർവതത്തിൽ 3.5°C രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 12...

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റൻ, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വെെസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന...