തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരിക്കേറ്റു. ഷാജി പി ഡി എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ കാറും ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്സുമാണ് കൂട്ടിയിടിച്ചത്. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. എറണാകുളം റജിസ്ട്രേഷനിലുള്ളതാണ് കാർ. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തലകീഴായി മറിഞ്ഞു. മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ പെരിയകുളത്തിനടുത്ത് ഗാട്ട് റോഡ് ഭാഗത്തു വച്ചാണ് സംഭവം. വിനോദ സഞ്ചാരികളുടെ മിനി ബസും കുറവിലങ്ങാട് സ്വദേശികളുടെ കാറും നേർക്കു നേർ കൂട്ടിയിടിച്ചു. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. വേളാങ്കണ്ണിയിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു അപകടം. ബസിലുണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല എന്നാണ് വിവരം.