തേങ്കുറുശ്ശി ദുരഭിമാന കൊല, പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ആർ.വിനായക റാവു ആണു കേസ് പരിഗണിച്ചത്. ഇതര ജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ആം ദിവസം ഇലമന്ദം കൊല്ലത്തറയിൽ അനീഷിനെ (27) കൊലപ്പെടുത്തിയത്.

എന്നാൽ പ്രതികൾക്ക് നൽകിയ ശിക്ഷയിൽ തൃപ്തരല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും ഹരിതയും കുടുംബവും പ്രതികരിച്ചു. ഇപ്പോഴും ജീവന് ഭീഷണിയുണ്ടെന്നും പ്രതികൾ പുറത്തിറങ്ങിയാൽ തന്നേയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും ഹരിത മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങൾക്കു ധനസഹായം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂർവങ്ങളിൽ അപൂർവം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്കു പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് അനീഷിന്റെ ഭാര്യ പി.ഹരിത, മാതാപിതാക്കളായ ഇ.കെ.ആറുമുഖൻ, കെ.രാധ എന്നിവർ ആവശ്യപ്പെട്ടു.

കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞിരുന്നു.

ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. പെയിന്റിങ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി ഹരിത വീട് വിട്ടിറങ്ങുകയായിരുന്നു. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ജാതി വ്യത്യാസത്തിന്റെ പേരില്‍ ഇരുവരേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. മൂന്ന് മാസത്തെ പക മനസ്സില്‍ സൂക്ഷിച്ച പ്രതികൾ അനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സഹോദരനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു അനീഷ്. സമീപത്തുള്ള കടയില്‍ സോഡ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനും വെട്ടേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ പഠനകാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്.

ഉജ്ജ്വല ദീപാവലി ആഘോഷത്തിനൊരുങ്ങി അയോദ്ധ്യ, സരയു നദിയുടെ തീരത്ത് തെളിയുക 28 ലക്ഷം ദീപങ്ങൾ

അത്യുജ്ജ്വ ദീപാവലി ആഘോഷത്തിനൊരുങ്ങി സരയു തീരത്തെ അയോദ്ധ്യ. ഇക്കുറി അയോദ്ധ്യയില രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് ഇത് എന്ന പ്രത്യേകതകൂടിയുണ്ട്. രാം മന്ദിർ മുഴുവനും പ്രത്യേകം പൂക്കൾ...

കസ്റ്റഡിയിലെടുത്ത പി പി ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു

ഏറെ നാടകങ്ങൾക്കൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യ പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍...

ബഹിരാകാശത്ത് നിന്ന് ദീപാവലി ആശംസകളുമായി സുനിത വില്യംസ്

ഭൂമിയിൽ നിന്ന് 260 മൈൽ ഉയരത്തിൽ ബഹിരാകാശത്ത് ദീപാവലി ആഘോഷത്തിന്റെ ആശംസകളുമായി സുനിത വില്യംസ്.നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്ള നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, അമേരിക്കയിലും ലോകമെമ്പാടുമുള്ള ആളുകളുമായി ദീപാവലി...

ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം, 55 പലസ്തീനികൾ കൊല്ലപ്പെട്ടു

ചൊവ്വാഴ്‌ച വടക്കൻ ഗാസ പട്ടണമായ ബെയ്‌ത്ത് ലാഹിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ ആക്രമണം. 55 പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പലസ്തീനിയൻ സിവിൽ എമർജൻസി സർവീസ് അറിയിച്ചു. നിരവധി...

“എല്ലാ പൗരന്മാർക്കും ആശംസകൾ” കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ആദ്യ ദീപാവലി: പ്രധാനമന്ത്രി മോദി

“എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു. വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ദീപാവലി ആഘോഷിക്കും. ഈ വർഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ് . 500 വർഷങ്ങൾക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തിൽ ശ്രീരാമൻ ഇരിക്കുന്നു,...

എഡിഎം നവീന്‍ ബാബുവിന്റെ മരണം, പി പി ദിവ്യ കീഴടങ്ങി

എഡിഎമ്മിന്റെ ആത്മഹത്യയിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ചെയ്ത് ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയുന്നത്. ദിവ്യയെ കസ്റ്റഡിയിലെടുത്തെന്ന് കണ്ണൂർ...

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദൻ

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന...

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച (ഒക്ടോബർ 30) തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച ഉദയാസ്തമയ പൂജ,...