‘ലോകം ഭീകരതയുടെ പിടിയിൽ’ യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിര്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം ഭീകരതയുടെ പിടിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഒൻപതാമത് ജി20 പാർലമെന്ററി സ്‌പീക്കേഴ്‌സ് ഉച്ചകോടിയുടെ (പി20) ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുന്നു, തീവ്രവാദികൾ ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി,” ഭീകരവാദം എത്ര വലിയ വെല്ലുവിളിയാണെന്ന് ലോകം ഇപ്പോൾ തിരിച്ചറിയുകയാണെന്നും അത് മനുഷ്യരാശിക്കെതിരാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. “ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ആർക്കും ഗുണം ചെയ്യുന്നില്ല. വിഭജിക്കപ്പെട്ട ലോകത്തിന് മനുഷ്യരാശിക്ക് മുന്നിലുള്ള വെല്ലുവിളികൾക്ക് പരിഹാരം നൽകാനും കഴിയില്ല.” ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് പരാമർശിച്ച് കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി

എല്ലാ രൂപത്തിലുമുള്ള ഭീകരവാദവും ഉന്മൂലനം ചെയ്യണമെന്നും ഇക്കാര്യത്തിൽ സമവായം ഇല്ലാത്തത് ഭീകരർ മുതലെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭീകരവാദ ആക്രമണങ്ങൾ നേരിട്ടാണ് ഇന്ത്യയും മുന്നോട്ടു പോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു. നേരത്തെ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് ഒപ്പമാണ് രാജ്യം എന്ന നിലപാടെടുത്തിരുന്നു. അതേസമയം, പലസ്തീനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ വാർത്തസമ്മേള്ളനത്തിൽ വ്യക്തമാക്കി.

“ജി 20 അധ്യക്ഷ പദവി വർഷം മുഴുവനും ഇന്ത്യയിൽ ആഘോഷങ്ങൾ ഉറപ്പാക്കി, ഇന്ത്യ ചന്ദ്രനിൽ ഇറങ്ങിയത് ഈ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഇന്ത്യ ഇതുവരെ 17 പൊതു തിരഞ്ഞെടുപ്പുകളും 300-ലധികം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തി.” തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “2019ലെ പൊതു തിരഞ്ഞെടുപ്പിൽ ആളുകൾ എന്റെ പാർട്ടിയെ തുടർച്ചയായി രണ്ടാം തവണയും വിജയിപ്പിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു.” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന ന്യൂഡൽഹി ജി20 നേതാക്കളുടെ ഉച്ചകോടിയിൽ വച്ച് ആഫ്രിക്കൻ യൂണിയൻ ജി20 അംഗമായതിന് ശേഷം ആദ്യമായി പാൻ-ആഫ്രിക്കൻ പാർലമെന്റും പി20 ഉച്ചകോടിയിൽ പങ്കെടുത്തു. ഈ P20 ഉച്ചകോടിയിലെ സെഷനുകൾ നാല് വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്– പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കൽ, സ്ത്രീകൾ നയിക്കുന്ന വികസനം, ത്വരിതപ്പെടുത്തുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സുസ്ഥിര ഊർജ്ജ സംക്രമണം എന്നിവയായിരുന്നു ഈ വിഷയങ്ങൾ.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...