പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തലാണ് വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ മാര്‍ച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ജെപിസി നിർദ്ദേശിച്ച 23 ശുപാർശകളിൽ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചു. പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ബിൽ മാർച്ച് 10ന് സഭ സമ്മേളിക്കുമ്പോൾ അവതരിപ്പിക്കുമെന്നാണ് വിവരം. ഫെബ്രുവരി 13നായിരുന്നു ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്. ജഗദംബിക പാൽ ആയിരുന്നു സമിതിയുടെ ചെയർമാൻ. 16 എൻഡിഎ എംപിമാരും 10 പ്രതിപക്ഷ എംപിമാരുമാണ് ജെപിസിയിൽ ഉണ്ടായിരുന്നത്.