പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണമല്ലെന്ന് പൊലീസ്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം മോഷ്ടിച്ചതല്ലെന്ന് പോലീസ്. കേസില്‍ പിടിയിലായ മൂന്ന് പേരും നിരപരാധികളെന്നും പോലീസ് വ്യക്തമാക്കി. ക്ഷേത്രദര്‍ശനത്തിനിടെ ഇവര്‍ കൊണ്ടുവന്ന തളിക പൂജാ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇത് ക്ഷേത്രത്തിനുള്ളില്‍ വെച്ച് മറിഞ്ഞു വീണു. ഇത് തിരികെ എടുത്തു നല്‍കാന്‍ ക്ഷേത്രത്തിലെ ജീവനക്കാരും സഹായിച്ചിരുന്നു. ഇങ്ങനെ എടുത്ത് നല്‍കുന്നതിനിടെയാണ് കാണാതായ പാത്രവും ഉള്‍പെട്ടത്. ജീവനക്കാര്‍ തന്നതാണെന്ന് കേസില്‍ പിടിയിലായ ഗണേശ് ത്സാ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ക്ഷേത്രത്തില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ആരും തടഞ്ഞില്ലെന്നും ആരെങ്കിലും വിളിക്കുകയോ മടക്കിച്ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ പാത്രം തിരികെ കൊടുക്കുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഹരിയാനയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീയുമടങ്ങുന്ന സംഘമാണ് സംഭവത്തിൽ പിടിയിലായിട്ടുള്ളത്. ആദ്യഘട്ടത്തിലെ പ്രാഥമിക ചോദ്യം ചെയ്യലിൽ വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് ഉരുളി എടുത്തതെന്നാണ് മൊഴി. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തുന്നത്.

ഈ മാസം 13നാണ് സംഭവം നടക്കുന്നത് എന്നാൽ 15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരെയും മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. ഉരുളി മുണ്ടിൽ പൊതിഞ്ഞ് കടത്തുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

‘ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാകും’; ഹോസ്റ്റലിലെ ലഹരി വേട്ടയ്ക്ക് നിർണ്ണായകമായത് പ്രിൻസിപ്പലിന്റെ കത്ത്

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്. പോലീസിനെ വിവരം അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ കൊച്ചി ഡി.സി.പിക്ക് അയച്ച കത്തിലൂടെയാണ്. ഹോളി ദിവസം ലഹരിമരുന്ന്...

പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റം തടയുന്നതിൽ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് അമേരിക്ക യാത്രാ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ...

ലൗ ജിഹാദ് പരാമർശം, പി.സി ജോർജിനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

വിവാദമായ മീനച്ചിൽ താലൂക്കിലെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ല. പി.സി. ജോര്‍ജിന്‍റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. പാലായിൽ കെസിബിസിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി....

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ, ഇന്ന് പവന് 880 രൂപ വർധിച്ച് 65,840 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ. ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില പവന് 65,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയും കുതിക്കുന്നു....

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിലായി. കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. ഹരിപ്പാട്...

“ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് അറിയാം”; പാകിസ്ഥാന്റെ അവകാശവാദം തള്ളി ഇന്ത്യ

ബലൂചിസ്ഥാനിൽ ട്രെയിൻ‌ റാഞ്ചിയ സംഭവത്തിൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന്...

അക്ഷര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റൻ

ഐപിഎല്ലിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഇത്തവണ ഡല്‍ഹിയെ നയിക്കുന്നത്. കെഎല്‍ രാഹുല്‍ ക്യാപ്റ്റനാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഡല്‍ഹി ലേലത്തിനു വിടാതെ നിലനിര്‍ത്തിയ അക്ഷറിനു...

ഉക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ശ്രമം, പ്രധാനമന്ത്രി മോദിക്കും ട്രംപിനും നന്ദി പറഞ്ഞ് പുടിൻ

യുഎസിന്റെ 30 ദിവസത്തെ ഉക്രെയ്ൻ വെടിനിർത്തൽ നിർദ്ദേശത്തെക്കുറിച്ചുള്ള തന്റെ ആദ്യ അഭിപ്രായത്തിൽ, സംഘർഷം പരിഹരിക്കാനുള്ള ദൗത്യത്തിന് ഡൊണാൾഡ് ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ലോക നേതാക്കൾക്കും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ...