സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് (89) മരിച്ചത്. കണ്ണൂരിൽ മൂന്ന് പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. മരിച്ച മാധവന് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായും, അതും മരണത്തിന് കാരണമായതായും ഡി എം ഒ ഡോ. നാരായണ നായക് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.