ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഭീകര സംഘടനകളുടെ പ്രധാന ലക്ഷ്യം ഡൽഹിയാണെന്ന് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങൾ വ്യക്തമാക്കുന്നു. ഭീകരാക്രമണ പദ്ധതികളെ കുറിച്ചുള്ള ഒന്നിലധികം ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെതുടർന്ന് ഡൽഹി നഗരത്തിൽ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്.
രഹസ്യാന്വേഷണ വിവരങ്ങൾക്ക് പിന്നാലെ ഡൽഹി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും നഗരത്തിൽ പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 10,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 1,000 ഫേഷ്യൽ റെക്കഗനൈസിംഗ്, ക്യാമറകൾ, ആന്റി ഡ്രോൺ സംവിധാനങ്ങൾ, മറ്റ് നിരീക്ഷണ നടപടികൾ എന്നിവ ചെങ്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) എന്നീ സംഘടനകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. രാജ്യത്തെ സുരക്ഷാ സ്ഥാപനങ്ങളെയും റെയിൽവേ സ്റ്റേഷനുകൾ പോലുള്ള പൊതു സ്ഥലങ്ങളെയുമാണ് ഇവർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു.