മുല്ലപെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ഹർജി നൽകി. മുല്ലപ്പെരിയാറിലെ ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി തേടുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുല്ലപ്പെരിയാര്‍ ബേബി അണക്കെട്ട് ബലപ്പെടുത്താനായി മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കേരളം അനുമതി റദ്ദാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2021 നവംബറില്‍ നല്‍കിയ അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണം എന്നാണ് ഇപ്പോൾ ഹര്‍ജിയിലെ ആവശ്യം

