തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ല, ഗവർണർ ആർ എൻ രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി

തുടർച്ചയായ മൂന്നാം വർഷവും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആർ.എൻ. രവി പ്രസംഗിക്കാതെ ഇറങ്ങിപ്പോയി. തമിഴ്നാട്ടിലെ കീഴ്വഴക്കമനുസരിച്ച് നിയമസഭയിൽ സംസ്ഥാന ഗീതമായ തമിഴ് തായ്‍വാഴ്ത്താണ് ആലപിക്കാറുള്ളത്. എന്നാൽ ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയും സ്പീക്കറും തയാറായില്ലെന്ന് രാജ്ഭവൻ പറയുന്നു. ഭരണഘടനയേയും ദേശീയഗാനത്തെയും അവഹേളിക്കുന്ന ഒരിടത്ത് തനിക്ക് നിൽക്കാൻ കഴിയില്ല എന്നു പറഞ്ഞ് ഗവർണർ ഇറങ്ങിപ്പോകുകയാണുണ്ടായത്.

കഴിഞ്ഞ രണ്ട് വർഷവും നയപ്രഖ്യാപനം വായിച്ചുവെന്നെങ്കിലും വരുത്തിയിരുന്ന ഗവർണർ, ഇത്തവണ അതിനുപോലും മുതിരാതെയാണ് നിയമസഭാ മന്ദിരത്തിൽനിന്ന് ഇറങ്ങിപ്പോയത്. രണ്ട് മിനിറ്റ് മാത്രമാണ് ഗവർണർ നിയമസഭയിൽ നിന്നത്. സഭയിലെത്തിയ ഗവർണർക്കെതിരെ ഡി.എം.കെ സഖ്യ എം.എൽ.എമാർ സഭയിൽ പ്രതിഷേധിക്കുകയും ചെയ്തു. സ്പീക്കർ സ്വീകരിച്ച് നിയമസഭക്ക് അകത്തേക്ക് ഗവർണർ എത്തിയതിനു പിന്നാലെ കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി.

“തമിഴ്‌നാട് നിയമസഭയിൽ ഇന്ന് വീണ്ടും ഭാരതത്തിന്റെ ഭരണഘടനയും ദേശീയഗാനവും അവമതിക്കപ്പെട്ടു. ദേശീയഗാനത്തെ അംഗീകരിക്കുക എന്നത് നമ്മുടെ ഭരണഘടനയിൽ നിർദേശിക്കുന്ന ഒന്നാമത്തെ അടിസ്ഥാന കടമയാണ്. ഗവർണറുടെ പ്രസംഗത്തിന്റെ ആരംഭത്തിലും അവസാനത്തിലും ദേശീയഗാനം ആലപിക്കണം. ഇന്ന് ഗവർണർ എത്തിയപ്പോൾ തമിഴ്ത്തായ് വാഴ്ത്തുക്കൾ മാത്രമാണ് ആലപിച്ചത്. ദേശീയഗാനം ആലപിക്കാനായി മുഖ്യമന്ത്രിയെടും നിയമസഭാ സ്പീക്കറോടും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ അവർ തയാറായില്ല. ഇത് വളരെ ആശങ്കാജനകമായ കാര്യമാണ്. ഭരണഘടനയും ദേശീയഗാനവും അവമതിക്കപ്പെടുന്നു എന്നതിനാൽ ഗവർണർ കടുത്ത വേദനയോടെ നിയമസഭ വിട്ടു” -രാജ്ഭവൻ എക്സിൽ കുറിച്ചു.

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, വോട്ടെണ്ണൽ ഫെബ്രുവരി 8ന്

രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അടുത്തമാസം 8 ന് അറിയാം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 8 നാണ് വോട്ടെണ്ണൽ. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ...

സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്, കണ്ണൂർ മുന്നിൽ

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ നാലാം ദിനത്തിലേക്ക് കടക്കുകയാണ്. നാലാംദിനത്തിൽ സ്വർണക്കപ്പിനായുള്ള മത്സരം കടുപ്പിച്ച് കണ്ണൂരും കോഴിക്കോടും. നാളെ സമാപനത്തിലേക്ക് അടുക്കുമ്പോൾ മത്സരാവേശവും ഉയരുകയാണ്. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്....

‘ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്താൽ യു ഡി എഫ് അധികാരത്തിൽ വരും’: പി വി അൻവർ

വനനിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എം എൽ എ പി വി അൻവർ. സംസ്ഥാനത്തെ 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ രാത്രി ജയിൽ...

ടിബറ്റിൽ ഭൂകമ്പം 53 മരണം, ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇന്ന് പുലർച്ചെ ടിബറ്റിനെ നടുക്കിയ റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 53 പേർ മരിച്ചു. ഭൂകമ്പത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ...

നാഗ്പൂരിൽ രണ്ട് കുട്ടികൾക്ക് കൂടി HMPV, ഇന്ത്യയിൽ കേസുകൾ 7 ആയി

രാജ്യത്ത് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഏഴും 14ഉം വയസ്സുള്ള രണ്ട് കുട്ടികൾക്ക് നാഗ്പൂരിൽ പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ജനുവരി മൂന്നിന്...

പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍വറിനെ കസ്റ്റഡിയില്‍...

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. നിലവിൽ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. പനിയും...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കുമെന്ന് റിപ്പോർട്ട്

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതാവ് സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ വർദ്ധിച്ചുവരുന്ന ആഭ്യന്തര കലാപത്തെ തുടർന്നാണ് രാജിയെന്ന് വൃത്തങ്ങളെ...