വോട്ടവകാശം ലഭിക്കാൻ ആധാർ കാർഡ് സ്വീകരിക്കില്ല എന്ന ഇലക്ഷൻ കമ്മീഷന്റെ നിലപാട് തള്ളി സുപ്രീം കോടതി. പൗരത്വം ഉള്ളവർക്കാണ് വോട്ടവകാശം എന്നും പൗരത്വം തെളിയിക്കുന്നതിനു ആധാർ പറ്റില്ലെന്നും ഉള്ള കമ്മീഷന്റെ നിലപാടിനു തിരിച്ചടി. ബിഹാറിലെവോട്ടർ പട്ടിക പരിഷ്കരണത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ പേരുകളുടെ ജില്ലാ തിരിച്ചുള്ള പട്ടിക ഇറക്കിയിരുന്നു. ഇപ്പോൾ കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്തവർക്ക് ആധാർ കാർഡ് സമർപ്പിക്കാമെന്ന് പൊതുജനങ്ങളെ അറിയിക്കാനും കമ്മീഷനോട് ഉത്തരവ് നല്കി